രാജ്യത്ത് കോവിഡ് ബാധ കൂടുതല്‍ പടരുമെന്ന് സൂചന നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൂടുതല്‍ ഗുരുതരമായ സാഹചര്യത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. കൂടുതല്‍ ഒരുക്കങ്ങള്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
അടുത്ത ഒന്നു രണ്ട് മാസങ്ങള്‍ രോഗവ്യാപന തോത് കൂടും. കൂടുതല്‍ സൗകര്യങ്ങളും ഒരുക്കങ്ങളും നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കൂടുതല്‍ ആശുപത്രികള്‍ കോവിഡ് ചികിത്സക്ക് ഒരുക്കണം. കൂടുതല്‍ കിടക്കകള്‍ തയ്യാറാക്കണം. കൂടുതല്‍ വെന്റിലേറ്റര്‍ സൗകര്യങ്ങളും തയ്യാറാക്കണമെന്നും നിര്‍ദേശമുണ്ട്.
രാജ്യത്ത് രോഗികളുടെ എണ്ണം ഒന്നോകാല്‍ ലക്ഷം പിന്നിട്ടു. 1,25,101. ഇന്നലെ മാത്രം 6654 പേര്‍ രോഗികളായി. മരണം 3720 ആയി ഉയര്‍ന്നു. ലോകത്ത് രോഗികള്‍ 54 ലക്ഷമായി. മരണം 3.43 ലക്ഷമായി. മരണത്തില്‍ അമേരിക്ക തന്നെയാണ് മുന്നില്‍. 98,000 ആയിരം കടന്നു മരണസംഖ്യ. റഷ്യയും ബ്രസീല്‍ അടക്കമുള്ള രാജ്യങ്ങളിലും മരണം കൂടുകയാണ്.