കോവിഡ് 19 വിശകലനവുമായി ബന്ധപ്പെട്ട് ശേഖരിച്ച കേരളത്തിലെ ഡാറ്റകള്‍ നശിപ്പിച്ചെന്ന് സ്പ്രിംഗ്‌ളര്‍. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരമാണ് ബാക്ക് അപ്പ് ഡാറ്റയടക്കമുള്ള വിവരങ്ങള്‍ നശിപ്പിച്ചതെന്ന് സ്പ്രിംഗ്‌ളര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഡാറ്റ നശിപ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഏപ്രില്‍ 24നുള്ള ഇടക്കാല ഉത്തരവിലാണ് കോടതി നിര്‍ദേശം വെച്ചത്.