ലോക്ക് ഡൗണിനെതിരെ

0

ലോക്ക് ഡൗണ്‍ പാഴായെന്നും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്നും രാഹുല്‍ഗാന്ധി എംപി. കൊറോണ വൈറസ് വ്യാപനം തടയുക, രോഗം നിയന്ത്രണ വിധേയമാക്കുക എന്നീ രണ്ടു ലക്ഷ്യങ്ങളും വിജയിച്ചില്ല. വൈറസ് ബാധിക്കുകയാണ്. ഇപ്പോള്‍ നിയന്ത്രണങ്ങള്‍ നീക്കുകയാണ്. അതിനര്‍ഥം ലോക്ക് ഡൗണ്‍ കൊണ്ട് പ്രത്യേകിച്ച് ഫലമൊന്നും ഇല്ലെന്നാണ്.

ലോക്ക് ഡൗണ്‍ മൂലം കോടികളുടെ നഷ്ടമാണ് രാജ്യത്തിനും ജനങ്ങള്‍ക്കും ഉണ്ടായത്. ജനങ്ങള്‍ക്ക് വായ്പകളല്ല, സാമ്പത്തിക സഹായമാണ് വേണ്ടത്. ഇപ്പോള്‍ ശബ്ദമുയര്‍ത്താനായില്ലെങ്കില്‍ കോടിക്കമക്കിന് ജനങ്ങള്‍ ദാരിദ്ര്യത്തിലേക്ക് താഴുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

22 പ്രതിപക്ഷ പാര്‍ടികള്‍ പങ്കെടുത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.