ഞായറാഴ്ച കേരളത്തില്‍ ഈദുല്‍ ഫിത്തര്‍ ആയിരിക്കുമെന്ന് വിവിധ മുസ്ലീം ഖാസിമാര്‍ അറിയിച്ചു. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് ഞായറാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ പെരുന്നാള്‍ നമസ്‌ക്കാരം വീടുകളിലാണ് നടക്കുകയെന്നും ഖാസിമാര്‍ അറിയിച്ചു.