കോവിഡ് സംസ്ഥാനത്ത് പിടിമുറുക്കുന്നു. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസം കൂടിയാണ് ഇന്ന്. 42 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കണ്ണൂര്‍ -12
കാസര്‍കോട്-7
കോഴിക്കോട്, പാലക്കാട് – 5
തൃശൂര്‍, മലപ്പുറം -4
കോട്ടയം -2
കൊല്ലം, പത്തനംതിട്ട -1
ഇവരില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവര്‍
17 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍
നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളവര്‍ -216
ഹോട്ട്‌സ്‌പോട്ടുകള്‍ – 28
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ
എല്ലാ സജ്ജീകരണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കും
അധ്യാപകര്‍ കയ്യുറ ധരിക്കണം
സ്‌കൂളുകള്‍ അണുവിമുക്തമാക്കണം
പരീക്ഷ എഴുതാന്‍ പറ്റാത്തവര്‍ക്ക് ഉപരിപഠന സാധ്യത നഷ്ടപ്പെടാത്ത വിധം വീണ്ടും പരീക്ഷ നടത്തും
കോളേജുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടപ്പാക്കും
പൊലീസിന്റെ ആരോഗ്യസുരക്ഷ ഉറപ്പാക്കും
ഭാരം കുറഞ്ഞതും പുതുമയാര്‍ന്നതുമായ 2000 ഫെയ്‌സ് ഷീല്‍ഡുകള്‍ വാങ്ങി
മഴക്കോട്ടുകള്‍ പിപിഇ കിറ്റായി രൂപാന്തരപ്പെടുത്താനുള്ള പദ്ധതി
എംഎസ്എംഇകള്‍ക്ക് ഈടില്ലാതെ വായ്പ ലഭ്യമാക്കാന്‍ പരമാവധി സഹായം
പരാതി പരിഹാരത്തിന് പ്രത്യേക പോര്‍ട്ടല്‍