പാക്കിസ്താനില്‍ ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ് വിമാനം തകര്‍ന്നു വീണു. പാക്കിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനം കറാച്ചിക്കടുത്താണ് വീണത്. 91 യാത്രക്കാരുള്‍പ്പെടെ 98 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. അപകടത്തിന്റെ മറ്റു വിവരങ്ങള്‍ അറിവായിട്ടില്ല. ജനവാസ കേന്ദ്രമായ ജിന്ന ഗാര്‍ഡന് സമീപമാമ് അപകടം.