HomeKeralaകേരളം ഒപ്പമുണ്ട്

കേരളം ഒപ്പമുണ്ട്

ഉംപുണ്‍ ചുഴലിക്കാറ്റില്‍ തകര്‍ന്ന പശ്ചിമബംഗാളിനേയും ഒഡീഷയേയും സഹായിക്കാന്‍ കേരളം ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരു സംസ്ഥാനങ്ങള്‍ക്കും ഒപ്പമാണ് കേരളം. കേരളത്തിന്റെ എല്ലാ പിന്തുണയും സഹായവും ഉണ്ടാവും. സംസ്ഥാനങ്ങളെ സഹായിക്കാന്‍ ജനങ്ങള്‍ മുന്നോട്ട് വരണം.

അവിടുത്തെ ബുദ്ധിമുച്ച് കേരളത്തിന് മനസ്സിലാകും. സമാനമായ പ്രകൃതി ദുരന്തങ്ങളിലൂടെ കടന്നു പോയവരാണ് മലയാളികള്‍. ഉറ്റവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നു. ഇരു മുഖ്യമന്ത്രിമാര്‍ക്കും കേരളത്തിന്റെ ഐക്യദാര്‍ഡ്യം അറിയിച്ച് കത്തയച്ചതായും പിണറായി വിജയന്‍ പറഞ്ഞു.

Most Popular

Recent Comments