ചുഴലിക്കാറ്റില്‍ തകര്‍ന്ന പശ്ചുമബംഗാളിന് 1000 കോടി രൂപയുടെ കേന്ദ്രസഹായം. ഉംപുണ്‍ ചുഴലിക്കാറ്റില്‍ തകര്‍ന്ന പ്രദേശങ്ങള്‍ നിശനഷ്ടങ്ങള്‍ കണ്ട് വിലയിരുത്തിയ ശേഷമാണ് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചത്.
മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരിക്കേറ്റവര്‍ക്ക് അര ലക്ഷം രൂപ വീതം നല്‍കും. പശ്ചിമബംഗാള്‍, ഒഡീഷ എന്നിവിടങ്ങളിലെ നാശനഷ്ടം പഠിക്കാന്‍ കേന്ദ്രസംഘത്തെ അയക്കും. ഈ അപകടഘട്ടത്തില്‍ രാജ്യം മുഴുവന്‍ ഇരു സംസ്ഥാനങ്ങള്‍ക്കൊപ്പം ഉണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കൊപ്പം ഹെലികോപ്ടറില്‍ സഞ്ചരിച്ചാണ് പ്രധാനമന്ത്രി നാശനഷ്ടങ്ങള്‍ വിലയിരുത്തിയത്.