HomeBusinessസാമ്പത്തിക ഉണര്‍വിന്

സാമ്പത്തിക ഉണര്‍വിന്

രാജ്യത്തെ സാമ്പത്തിക ഉണര്‍വ് ലക്ഷ്യമിട്ട് നടപടികളുമായി വീണ്ടും റിസര്‍വ് ബാങ്ക്. റിപ്പോ നിരക്കില്‍ ഇളവ് വരുത്തിയാണ് ആര്‍ബിഐ ഇടപെടുന്നത്.

0.4 ശതമാനം കുറച്ചതോടെ റിപ്പോ നിരക്ക് 4 ശതമാനമായി. റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമാണ്. കോവിഡ് പ്രതിസന്ധിക്കിടെ രണ്ടാം തവണയാണ് റിപ്പോ നിരക്ക് കുറക്കുന്നത്. ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്ന സാഹചര്യമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തി കാന്ത ദാസ് പറഞ്ഞു.

വായ്പാ മൊറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടിതായി ആര്‍ബിഐ അറിയിച്ചു. ഈ കാലയളവിലെ പലിശ അടക്കുന്നതിലും ഇളവുണ്ട്. പലിശ തവണകളായി അടച്ചാല്‍ മതിയെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു.

Most Popular

Recent Comments