കര്‍ഷകര്‍ക്ക് നേരിട്ട് പണം നല്‍കുന്ന പദ്ധതിയുമായി കോണ്‍ഗ്രസ്. ഛത്തീസ്ഗഢ് സംസ്ഥാന സര്‍ക്കാരാണ് രാജീവ് ഗാന്ധി കിസാന്‍ ന്യായ് പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് പണം കൈമാറുന്നത്. രാജീവ് ഗാന്ധിയുടെ 29ാം രക്തസാക്ഷി ദിനമായ വ്യാഴാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതി കര്‍ഷകരെ സ്വാശ്രയത്വത്തിലേക്ക് നയിക്കുമെന്ന് സോണിയാ ഗാന്ധി പറഞ്ഞു.
പദ്ധതിയുടെ ആദ്യ ഗഡുവായ 1500 കോടി രൂപ കൈമാറിയതായി ഛത്തീസ്ഗഢ് സര്‍ക്കാര്‍ അറിയിച്ചു. 19 ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. 14 വ്യത്യസ്ഥതരം കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കാണ് പദ്ധതിയിലൂടെ പണം ലഭിക്കുക. മൊത്തം 5750 കോടി രൂപയാണ് വിതരണം ചെയ്യുക. ഏക്കറിന് ഏകദേശം 10,000 രൂപയില്‍ അധികം ഗ്രാന്റായി ലഭിക്കുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍ പറഞ്ഞു. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഭൂരഹിതരായ കര്‍ഷക തൊഴിലാളികളേയും പരിഗണിക്കും.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലും പദ്ധതി നടപ്പാക്കുമെന്നാണ് കരുതുന്നത്.