കണക്കുകള്‍ തെറ്റുന്നു, മരണം 4

0

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടിയായി. ഇതോടെ സംസ്ഥാനത്തെ മരണം നാലായി ഉയര്‍ന്നു. മുംബൈയില്‍ നിന്ന് ചാവക്കാട്ടേക്ക് എത്തിയ ഖദീജക്കുട്ടിയെന്ന 73 കാരിയാണ് മരിച്ചത്. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിയാണ്‌.  ഇന്നലെ മരിച്ച ഇവരുടെ സ്രവ പരിശോധന ഫലം ഇന്നാണ് ലഭിച്ചത്.

മുംബൈയില്‍ നിന്ന് മകനൊപ്പം കാറിലാണ് വന്നത്. വേറെ രണ്ടുപേരും കൂടെ ഉണ്ടായിരുന്നു. ഇവരെല്ലാം ക്വാറന്റീനിലാണ്. മരിച്ച സ്ത്രീക്ക് നിരവധി അസുഖങ്ങളും ഉണ്ടായിരുന്നു. ഇവര്‍ പാലക്കാട് വാളയാര്‍ വഴിയാണ് വന്നത്. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ചാവക്കാട് ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. ആംബുലന്‍സ് ഡ്രൈവറെ നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്.