സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പലയിടത്തും ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്.
ഇളവുകള്‍ ജനജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ക്ക് ചെറിയ ആശ്വാസം പകരാനാണെന്ന് കേന്ദ്രം ഓര്‍മിപ്പിക്കുന്നു. എന്നാല്‍ പലയിടത്തും ഇനി കോവിഡിനെ ഭയക്കേണ്ടതില്ലെന്ന തരത്തിലാണ് ജനങ്ങള്‍ പെരുമാറുന്നത്. കോവിഡ് വ്യാപനം ഇപ്പോഴും നിയന്ത്രിക്കാനായിട്ടില്ലെന്നും രാജ്യത്തെ രോഗികളുടെ എണ്ണം ഒരു ലക്ഷത്തി പന്ത്രണ്ടായിരം പിന്നിട്ടിരിക്കുകയാണ്. പ്രതിദിനം അയ്യായിരത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം പിടിപെടുന്നത്. അതിനാല്‍ ചെറിയൊരു അശ്രദ്ധ മതി എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളേയും തകിടം മറിക്കാനെന്നും കത്തില്‍ ഓര്‍മിപ്പിക്കുന്നു.