വിമാനയാത്രക്കാര്‍ക്ക് ആശ്വാസം

0

വിമാന യാത്രക്കാര്‍ക്ക് ആശ്വാസമായി വ്യോമയാന മന്ത്രിയുടെ പ്രഖ്യാപനം. ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ലെന്നാണ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചത്.

വിമാനയാത്രക്ക് ശേഷം ക്വാറന്റീന്‍ അപ്രായോഗികമാണ്. രോഗമില്ലെന്ന് ഉറപ്പുവരുത്തിയവരെയാണ് യാത്രക്ക് അനുവദിക്കുക. വിദഗ്ദരുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് വിമാന യാത്ര ആരംഭിക്കുന്നത്. സംസ്ഥാനങ്ങളുമായും ചര്‍ച്ച നടത്തി. എന്നാല്‍ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാണെന്നും മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
മൂന്നിലൊന്ന് സര്‍വീസാണ് തുടങ്ങുന്നത്. യാത്രക്കാരുടെ എണ്ണവും സുരക്ഷാ പ്രശ്‌നങ്ങളും കണക്കിലെടുത്താകും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുക. ബോര്‍ഡിംഗ് പാസടക്കം ഓണ്‍ലൈന്‍ ആക്കിയ കൗണ്ടര്‍ ചെക്കിന്‍ ഇല്ല.

ടിക്കറ്റ് നിരക്കില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടു. കുറഞ്ഞ നിരക്കും കൂടിയ നിരക്കും പ്രഖ്യാപിച്ചതിനാല്‍ ജനങ്ങളെ കൊള്ളയടിക്കാനുള്ള അവസരം വിമാന കമ്പനികള്‍ക്ക് നഷ്ടമായി.