ഉംപുണ്‍ ചുഴലിക്കാറ്റില്‍ വിറങ്ങലിച്ച് പശ്ചിമ ബംഗാളും മമത ബാനര്‍ജിയും. ബംഗാളില്‍ മാത്രം മരണം 72 ആയി. രാവിലെ തീര്‍ത്തും ഒറ്റപ്പെട്ട കൊല്‍ക്കത്ത നഗരത്തില്‍ മാത്രം മരണം 15 ആയെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.
ആയിരക്കണക്കിന് മരങ്ങളാണ് കാറ്റില്‍ നിലംപൊത്തിയത്. മരം വീണും വീട് തകര്‍ന്നുമാണ് അധികം മരണങ്ങളും സംഭവിച്ചത്. തകര്‍ന്നു വീണ വൈദ്യത കമ്പിയില്‍ നിന്ന് ഷോക്കേറ്റും നിരവധി പേര്‍ മരിച്ചു.
കൂടുതല്‍ സഹായം വേണം. നാടിന്റെ സര്‍വനാശമാണ് ഉണ്ടായത്. പ്രകൃതി താണ്ഡവമാടിയെന്നും മമത ബാനര്‍ജി പറഞ്ഞു. ബംഗാള്‍ സന്ദര്‍ശിച്ച് നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുകയാണ്. ഏതാണ്ട് ഒരു കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് പ്രാഥമിക കണക്ക്. ആഭ്യന്തരമന്ത്രി നരേന്ദ്ര മോദി വിളിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തതായും ദീദി പറഞ്ഞു. രാജ്യം ഒപ്പമുണ്ടെന്നും എല്ലാ സഹായങ്ങളും നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മരണമടഞ്ഞവരുെ കുടുംബങ്ങള്‍ക്ക് ബംഗാള്‍ സര്‍ക്കാര്‍ രണ്ടര ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. 5 ലക്ഷം പേരെ ഒഴുപ്പിച്ചിട്ടുണ്ട്. 185 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്.
ഒഡീഷയിലും വന്‍ നാശനഷ്ടമാണ് ഉണ്ടായത്. ബംഗ്ലാദേശില്‍ മരണം 10 ആയി. നിലവില്‍ കാറ്റിന്‍രെ വേഗത കുറഞ്ഞതായാണ് കാലാവസ്ഥ റിപ്പോര്‍ട്ട്.