സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് സര്‍വീസ് നടത്തിയ സ്വകാര്യ ബസ്സുകള്‍ അടിച്ചു തകര്‍ത്തു. കോഴിക്കോട് – മുക്കം റൂട്ടില്‍ സര്‍വീസ് നടത്തിയ രണ്ടു ബസ്സുകളാണ് തകര്‍ത്തത്. ഇന്നലെ രാത്രിയാണ് കൊളക്കാടന്‍ മൂസ ഹാജിയുടെ ഉടമസ്ഥതയിലുള്ള രണ്ടു ബസ്സുകള്‍ തകര്‍ത്തത്. കോഴിക്കോട് എരഞ്ഞിമാവില്‍ നിര്‍ത്തിയിട്ട ബസ്സുകള്‍ക്ക് നേരെയായിരുന്നു ആക്രമണം. ഇന്നലെ ഈ ഗ്രൂപ്പിന്റെ ആറ് ബസ്സുകള്‍ സര്‍വീസ് നടത്തിയിരുന്നു.