സംസ്ഥാനം ഗുരുതര അവസ്ഥയിലേക്ക്

0

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി. 5 പേര്‍ രോഗ മുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 8 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും 3 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നവരാണ്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കം മൂലവും.

പാലക്കാട് -7
മലപ്പുറം -4
കണ്ണൂര്‍-3
പത്തനംതിട്ട, തൃശൂര്‍, തിരുവനന്തപുരം -2
കാസര്‍കോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ -1

156 പേരെ ഇന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ ഇല്ല

സംസ്ഥാനം ഗുരുതര അവസ്ഥയിലേക്ക് പോകുന്നു
കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരും
ചില മേഖലകളില്‍ പ്രത്യേക നിയന്ത്രണം

ആരോഗ്യ വകുപ്പില്‍ 2948 താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചു
കൂടുതല്‍ പ്രവാസികള്‍ നാട്ടിലേക്ക് വരുന്ന സാഹചര്യത്തിലാണ് തസ്തിക സൃഷ്ടിച്ചത്

നേരത്തെ നിയമിച്ചതടക്കം 6700 പുതിയ താല്‍ക്കാലിക തസ്തികകള്‍

ഉള്‍നാടന്‍ മത്സ്യ തൊഴിലാളി ക്ഷേമത്തിന് 5 കോടി രൂപ നല്‍കാന്‍ മന്ത്രിസഭ തീരുമാനം