എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതിയായി. സാമൂഹിക അകലം പാലിച്ച് പരീക്ഷ നടത്താമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ആഭ്യന്തര മന്ത്രാലയം ഇറക്കി.
കണ്ടെയിന്‍മെന്റ് സോണുകളില്‍ പരീക്ഷ പാടില്ല. വിദ്യാര്‍ഥികളുടെ സൗകര്യത്തിനായി പ്രത്യേക ബസുകള്‍ ഏര്‍പ്പാടാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും ആഭ്യന്തര വകുപ്പിന്റെ ഉത്തരവിലുണ്ട്.