പിടിവാശി വിട്ടു

0

സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റാന്‍ മന്ത്രിസഭാ തീരുമാനം. ജൂണ്‍ ആദ്യവാരത്തേക്കാണ് മാറ്റിയത്. പരീക്ഷ ലോക്ക് ഡൗണ്‍ തീരുംമുമ്പേ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം കടുത്ത എതിര്‍പ്പിന് ഇടയാക്കിയിരുന്നു.

എന്നാല്‍ പരീക്ഷകള്‍ നടത്തും ഈ മാസം തന്നെ നടത്തും എന്ന വാശിയിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെതിരെ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പിടിവാശി അവസാനിപ്പിക്കണമെന്നും ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ജീവന്‍ പന്താടരുതെന്നും ഇരുവരും ആവശ്യപ്പെട്ടിരുന്നു. ഇന്നലെ പതിവ് വാര്‍ത്താസമ്മേളനത്തിലും മുഖ്യമന്ത്രി നിലപാട് ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും സര്‍ക്കാരിന് എതിരാവും എന്ന ആശങ്കയെ തുടര്‍ന്നാണ് പരീക്ഷ തിയതി മാറ്റാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചത്.