തമിഴന്റെ അഭിമാനം; മലയാളി സംഭാവന

0

‘നീരാറും കടൽ ഉടുത്ത നില മടന്തൈക്കെഴിലൊഴുകും

സീരാറും വതനമെനത്തികഴ്പരതക്കണ്ടമിതിൽ

തെക്കണമും അതിർസിറന്ത ദ്രാവിഡനൽ തിരുനാടും

തക്കസിറ് പിറൈനുതലും തരിത്തനറും തിലകമുമേ!

അത്തിലക വാസനൈപോൽ അനൈന്തുലകും ഇമ്പമുറ,

എത്തിസൈയും പുകഴ്മണക്ക ഇരുന്ത പെരും തമിഴണങ്കേ!

തമിഴണങ്കേ!

ഉൻ സീരിളമൈത്തിറംവിയന്ത്

സെയൽ മറന്ത് വാഴ്ത്തതുമേ!

വാഴ്ത്തതുമേ! വാഴ്ത്തതുമേ!’

ഇതാണ് തമിഴ് തായ് വാഴ്ത് എന്ന തമിഴ്നാടിന്റെ ഔദ്യോഗിക ഗാനം .
ഇത് രചിച്ചതാകട്ടെ മനോന്മണീയൻ സുന്ദരം പിള്ളൈ എന്ന ആലപ്പുഴക്കാരനും !
തമിഴന്റെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാൻ മഹാകവി ഭാരതിയാർ ഉയർത്തിയ മുദ്രാവാക്കിയം “തമിഴൻ ഇന്ഡര് സൊല്ലടാ തലൈ നിമിർന്തു നില്ലടാ” എന്നത് ഇത് പോലെ തന്നെ തമിഴ് വികാരം ജനിപ്പിക്കുന്ന ഒരു മുദ്രാവാക്യമാണ് തമിഴർക്ക് . ആലപ്പുഴയിൽ താമസമുറപ്പിച്ച തമിഴ് കുടുംബത്തിൽ ജനിച്ച സുന്ദരം പിള്ളൈ ആണ് തമിഴ് തായ് വാഴ്ത് എന്ന മനോഹര സംഗീതം രചിച്ചത്. 1970 ലാണ് ഇതിനെ തമിഴ്നാടിൻറെ ദേശീയ ഗാനമായി അന്നത്തെ കരുണാനിധി സർക്കാർ പ്രഖ്യാപിച്ചത് .
42 ആം വയസിൽ 1897 ൽ മരിച്ച മനോന്മണീയന്റെ പേരിൽ ഉള്ളതാണ് മനോന്മണീയൻ സുന്ദരനാർ എന്ന തിരുനെൽവേലിയിൽ ഉള്ള സർവകലാശാല . അദ്ദേഹത്തിന്റെ ഏക പുത്രനാണ് പിന്നീട് തിരു കൊച്ചി ധനമന്ത്രിയും ഭരണഘടനാ അസ്സെംബ്ലിയിൽ അംഗവുമായി തീർന്ന പി എസ് നടരാജ പിള്ള. ഇതിനു സംഗീതം നിർവഹിച്ചതാകട്ടെ എം എസ് വിശ്വനാഥൻ എന്ന പാലക്കാട്ടുകാരനും. ഈ ഇലപുള്ളികാരൻ തിരൈ ഇസൈ ചക്രവർത്തി അഥവാ തമിഴ് സിനിമ സംഗീതത്തിന്റെ ചക്രവർത്തി പട്ടത്തിനും ഉടമയാണ്. ചുരുക്കി പറഞ്ഞാൽ തമിഴന്റെ ദേശീയ ഗാനം എഴുതിയതും മലയാളി, കംപോസ് ചെയ്തതും മലയാളി !
ഡോ. സന്തോഷ് മാത്യു
അസി. പ്രൊഫസര്‍, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി
പോണ്ടിച്ചേരി