സംസ്ഥാനത്ത് ഭാഗ്യക്കുറി വില്‍പ്പന ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. വ്യാഴാഴ്ച മുതല്‍ ടിക്കറ്റുകള്‍ വിറ്റു തുടങ്ങും. ഇതുമായി ബന്ധപ്പെട്ട് ലോട്ടറി ഏജന്റുമാരുടെ സംഘടനാ പ്രതിനിധികളുമായി ധനമന്ത്രി തോമസ് ഐസക്ക് ചര്‍ച്ച നടത്തിയിരുന്നു.
ആദ്യ നറുക്കെടുപ്പ് ജൂണ്‍ ഒന്നിന് നടത്താനാണ് തീരുമാനം. നേരത്തെയുള്ള 67 ലക്ഷം ടിക്കറ്റുകള്‍ വില്‍ക്കാതെ ബാക്കിയുണ്ട്.