പ്രതിപക്ഷ യോഗം

0

കുടിയേറ്റ തൊഴിലാളി പ്രശ്‌നത്തില്‍ നടപടികള്‍ ഊര്‍ജിതമാക്കാന്‍ കോണ്‍ഗ്രസ്. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് യോഗം വിളിച്ചത്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് യോഗം ചേരുക.

17 പ്രതിപക്ഷ കക്ഷികള്‍ പങ്കെടുക്കുമെന്നാണ് വിചാരിക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് പ്രധാന ചര്‍ച്ചയാവുക. അവരുടെ മടക്കയാത്രയും തൊഴില്‍ നിയമങ്ങളില്‍ അയവ് വരുത്തുന്ന നടപടികളും അജണ്ടയിലുണ്ട്. തൊഴിലുടമകള്‍ക്ക് അനുകൂലമായി തൊഴില്‍ നിയമത്തില്‍ വെള്ളം ചേര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.