ഗോവയെ കുറിച്ച് താന്‍ പറഞ്ഞത് തെറ്റായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ബിബിസിയിലെ ചര്‍ച്ചയിലാണ് ഗോവയെ കുറിച്ച് മന്ത്രി തെറ്റായ പരാമര്‍ശം നടത്തിയത്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹി എന്നതിന് പകരം ഗോവ എന്നായിരുന്നു ആവര്‍ത്തിച്ച് പറഞ്ഞത്. തെറ്റായ പരാമര്‍ശം തിരുത്തുകയാണെന്നും മന്ത്രി അറിയിച്ചു.
മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ട്വിറ്ററില്‍ കുറിച്ചിരുന്നു. ഗോവയില്‍ നിന്ന് ചികിത്സാ സൈകര്യമില്ലാത്തതിന്റെ പേരില്‍ ഒരാളും കേരളത്തില്‍ പോയിട്ടില്ലെന്നും മുഖ്യമന്ത്രി കുറിച്ചിരുന്നു. ഇതോടെയാണ് ആരോഗ്യമന്ത്രി പ്രസ്താവന തിരുത്തുന്നത്.