ടി എന്‍ പ്രതാപന്‍, അനില്‍ അക്കര എന്നിവര്‍ക്ക് പിന്നാലെ രമ്യ ഹരിദാസ് എംപിക്കും കെ ബാബു എന്നിവര്‍ക്കും ആശ്വാസ ദിനം. ഇരുവര്‍ക്കും കോവിഡ് ബാധയില്ല. എന്നാല്‍ ക്വാറന്റീനില്‍ തുടരാനാണ് ഇവരുടെ തീരുമാനം. വാളയാറില്‍ നടന്ന സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ക്വാറന്റീനില്‍ ആയത്.