ആരുടേയും നിയന്ത്രണത്തിലല്ല

0

തന്നെ നാടിന് നന്നായി അറിയാമെന്നും. തനിക്ക് സംസാരിക്കാന്‍ മറ്റുള്ളവരുടെ ഉപദേശം വേണ്ടെന്നും മുഖ്യമന്ത്രി. താന്‍ പി ആര്‍ ഏജന്‍സികളുടെ നിയന്ത്രണത്തിലാണെന്നും ചിരിക്കുന്നത് പോലും അവരുടെ നിര്‍ദേശപ്രകാരമാണെന്നും ഉള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പിണറായി വിജയന്‍.

കുറെ കാലമായി ഇവിടുണ്ട്. മാധ്യമപ്രവര്‍ത്തകരും ഇവിടുണ്ട്. താന്‍ എങ്ങനെയാണ് സംസാരിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാം. വാര്‍ത്താസമ്മേളനത്തില്‍ താന്‍ രേഖകളുമായി മാത്രമാണ് വരുന്നത്. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയുന്നുമുണ്ട്. മറ്റൊരു ഉപകരണവും ഇല്ല. ഇതെല്ലാം കുറെ കാലമായി കേള്‍ക്കുന്നതാണെന്നും ജനങ്ങള്‍ക്ക് തന്നെ അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.