സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി. 12 പേരും പ്രവാസികള്‍. ഇന്ന് ആരും രോഗമുക്തി നേടിയില്ല. വിദേശത്ത് നിന്ന് വന്നവര്‍ നാലും, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 8. ഇതില്‍ 6 പേരും മഹാരാഷ്ട്രയില്‍ നിന്ന് വന്നവരാണ്. ഗുജറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരും.
ഇന്നത്തെ രോഗികള്‍
കണ്ണൂര്‍- 5,
മലപ്പുറം – 3
പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍ പാലക്കാട് -1
ഇന്ന് 119 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
സംസ്ഥാനത്ത് 33 ഹോട്ട്‌സ്‌പോട്ടുകള്‍
നിലവില്‍ ചികിത്സയിലുള്ളവര്‍ – 142
നിരീക്ഷണത്തില്‍ -72,000
സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് – 642
ഇനി സമ്പര്‍ക്ക വ്യാപനത്തിന്റെ സമയം
കൃത്യമായ സാമൂഹിക അകലം പാലിക്കണം. ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ അനുസരിക്കുക
സംസ്ഥാനത്ത് നിലവില്‍ സാമൂഹിക വ്യാപനമില്ല
അലംഭാവം കാണിക്കരുത്. അതി ജാഗ്രത ആവശ്യം
ലോക്ക് ഡൗണ്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യരുത്. സംസ്ഥാനത്ത് ചലനാത്മകത നല്ലതാണെങ്കിലും സാമൂഹിക അകലം പാലിക്കണം
ഹോട്ടലുകളിലും തട്ടുകടകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വരുന്നുണ്ട്. അത് അനുവദനീയമല്ല. പാര്‍സല്‍ സര്‍വീസ് നടത്താന്‍ മാത്രമാണ് അനുവദിച്ചത്
സ്വകാര്യ ട്യൂഷ്യന്‍ പാടില്ല. ഓണ്‍ലൈന്‍ വഴി ആകാം.
എയ്ഡ്‌സ് രോഗി പെന്‍ഷന്‍ വിതരണം മുടങ്ങില്ല
തുണിക്കടകള്‍ തുറക്കാം. 10 വയസില്‍ താഴെയുള്ള കുട്ടികളുമായി കടകളില്‍ വരാന്‍ അനുവാദമില്ല.
മൊത്ത കച്ചവട സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം
ഫോട്ടോ സ്റ്റുഡിയോകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. ഗതാഗത സൗകര്യം അടക്കമുള്ള സജ്ജീകരണങ്ങള്‍ ഉണ്ടാകും
പ്രവാസികള്‍ക്ക് കെഎസ്എഫ്ഇ വായ്പ
ഒരു ലക്ഷം രൂപ വരെ വായ്പ
ചെറുകിട വ്യാപാരികള്‍ക്ക് ഒരു ലക്ഷം രൂപ വായ്പ
വ്യാപാരികള്‍ക്ക് ഗ്രൂപ്പ് വായ്പാ പദ്ധതി
അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉള്ള പരിശീലനം വിക്ടേഴ്‌സ് ചാനലില്‍
വിക്ടേഴ്‌സ് ചാനല്‍ എല്ലാ കേബിള്‍, ഡിടിഎച്ച് സംവിധാനങ്ങളില്‍ ലഭിക്കുമെന്ന് ഉറപ്പുവരുത്തണം.
സ്വയം പ്രഭ പദ്ധതിയില്‍ വിക്ടേഴ്‌സ് ചാനലിനെ ഉള്‍പ്പെടുത്തണം.
കേന്ദ്രത്തിന് കത്ത് അയച്ചു
ഗള്‍ഫില്‍ നീറ്റ് പരീക്ഷാ കേന്ദ്രം തുറക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടും
സ്വകാര്യ ബസ്സുടമകള്‍ നിലപാട് തിരുത്തുമെന്ന് പ്രതീക്ഷ. ബസ്സുകള്‍ ഓടാന്‍ വേണ്ടിയാണ് താല്‍ക്കാലികമായി നിരക്ക് 50 ശതമാനം വര്‍ധിപ്പിച്ചത്.
എന്തിനേയും എതിര്‍ക്കുന്ന നിലപാടാണ് ചിലര്‍ക്ക്. പ്രതിപക്ഷം ആപത്ത് ഘട്ടത്തിലും മാറുന്നില്ല