ടി എന്‍ പ്രതാപന്‍ എംപിക്കും അനില്‍ അക്കരെക്കും ആശ്വാസം. ിരുവര്‍ക്കും കോവിഡ് ബാധയില്ല. ഇക്കാര്യം ഇരുവരേയും ആരോദ്യ വകുപ്പ് അറിയിച്ചു.
നിരാഹാര സമരത്തിനിടെയാണ് ഇരുവര്‍ക്കം ആശ്വാസ വാര്‍ത്ത ലഭിക്കുന്നത്.
മന്ത്രി എ സി മൊയ്തീന് ക്വാറന്റീന്‍ വേണ്ടെന്ന മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തിനെതിരെയാണ് ഇരുവരും നിരാഹാരം നടത്തുന്നത്. പ്രതാപന്‍ തളിക്കുളത്തെ വീട്ടില്‍ നിരാഹാര സമരം നടത്തുമ്പോള്‍ അനില്‍ വടക്കാഞ്ചേരിയിലെ ഓഫീസിലാണ്. തൃശൂരിലെ മെഡിക്കല്‍ ബോര്‍ഡ് രാഷ്ട്രീയ കളി നടത്തുകയാണെന്നാണ് ആരോപണം. ഇന്ന് രാവിലെ 10 ന് തുടങ്ങിയ സമരം നാളെ രാവിലെ 10ന് സമാപിക്കും.
മന്ത്രിയുമായി സമ്പര്‍ക്കമുണ്ടായില്ലെന്ന് രോദികളില്‍ നിന്ന് എഴുതി വാങ്ങിയായിരുന്നു മൊയ്തീനെ ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കിയത്. അതുപോലെ വാളയാറില്‍ എത്തിയവരില്‍ നിന്ന് എഴുതി വാങ്ങാതെ തങ്ങളെ ക്വാറന്റീനില്‍ ആക്കിയത് രാഷ്ട്രീയ കളി ആണെന്നാണ് ടി എന്‍ പ്രതാപന്റേയും അനില്‍ അക്കരയുടേയും പരാതി.