അമേരിക്കക്ക് പിന്നാലെ കൂടുതല്‍ രാജ്യങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ലോകാരോഗ്യ സംഘടന ഒറ്റപ്പെടുന്നു. ഇന്ത്യയടക്കം 62 രാജ്യങ്ങള്‍ പ്രമേയവുമായി എത്തിയിരിക്കുകയാണ്.
കോവിഡ് രോഗ വ്യാപനം എവിടെ നിന്നെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് ലോകാരോഗ്യ സംഘടനയില്‍ 62 രാജ്യങ്ങള്‍ പ്രമേയം കൊണ്ടുവന്നത്. മൃഗങ്ങളില്‍ നിന്നാണ് രോഗം പകര്‍ന്നതെങ്കില്‍ മനുഷ്യ ശരീരത്തിലേക്ക് എങ്ങനെ എത്തി എന്ന് കണ്ടെത്തണം. നിക്ഷ്പക്ഷമായ, സ്വതന്ത്രമായ സമഗ്രമായ വിലയിരുത്തലും പരിശോധനയും അന്വേഷണവും വേണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്. ലോകാരോഗ്യ സംഘടനയെ ആദ്യം മുതലേ എതിര്‍ത്ത അമേരിക്ക പ്രമേയത്തെ പിന്തുണച്ചിട്ടില്ല. ചൈനയും വിട്ടുനില്‍ക്കുകയാണ്.
രക്ഷാസമിതിയിലെ ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണക്കുന്നവരാണ്. ഇന്ത്യ ആദ്യമായാണ് ലോകാരോഗ്യ സംഘടനക്കെതിരെ നിലപാടെടുക്കുന്നത്.