രാജ്യവ്യാപക ലോക്ക് ഡൗണില്‍ കേരളത്തിലെ ഇളവുകള്‍ ഇന്നറിയാം. നാലാംഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ നിരവധി ഇളവുകളും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പല ഇളവുകള്‍ പ്രഖ്യാപിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കി.
പ്രധാനമായും പൊതു ഗതാഗതം, അന്തര്‍ജില്ലാ, അന്തര്‍സംസ്ഥാന ഗതാഗതത്തിലെ ഇളവുകളാണ് സംസ്ഥാനം ഇന്ന് പ്രഖ്യാപിക്കുക. ട്രെയിന്‍, ബസ്, ഓട്ടോ എന്നിവയുടെ സര്‍വീസുകള്‍ എങ്ങനെ എന്നതില്‍ വ്യക്തതയാവും.
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളുടെ കാര്യത്തിലും അറിയിപ്പ് പ്രതീക്ഷിക്കാം. ഇന്നലെ കേന്ദ്ര കാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ ചര്‍ച്ചയുടെ തീരുമാനങ്ങളും സംസ്ഥാന പ്രഖ്യാപനത്തെ സ്വാധീനിക്കും. കേന്ദ്രസര്‍ക്കാരിന്റെ ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങളില്‍ ഒരു ഇളവുകളും പാടില്ലെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ഇക്കാര്യം പരിഗണിക്കേണ്ടിവരും.