HomeBusinessവായ്പാ പരിധി 5%

വായ്പാ പരിധി 5%

സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കിയതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. വായ്പാ പരിധി ഉയര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കുന്നു. എന്നാല്‍ അനുവദനീയമായ വായ്പയില്‍ പകുതി ശതമാനം പോലും ചെലവഴിച്ചിട്ടില്ല.

സംസ്ഥാനങ്ങളുടെ വായ്പാ പരിധി 5 ശതമാനമായി ഉയര്‍ത്തി

ഇത് നടപ്പ് സാമ്പത്തിക വര്‍ഷത്തിന് മാത്രം ബാധകം

അധികമായി ലഭിക്കുക 4.28 ലക്ഷം കോടി

മിക്ക സംസ്ഥാനങ്ങളും കടമെടുക്കാനുള്ള പരിധിയില്‍ പകുതി പോലും എടുത്തിട്ടില്ല. ആകെ എടുത്തത് 15 ശതമാനം മാത്രം

വായ്പാ പരിധി ഉയര്‍ത്തിയതിനൊപ്പം നിബന്ധനകളും

എന്തിന് കടമെടുക്കുന്നു എന്നത് പ്രധാനം. അധിക തുക ചെലവഴിക്കേണ്ട മേഖലകള്‍ പ്രഖ്യാപിച്ചു
1. കുടിയേറ്റ തൊഴിലാളി ക്ഷേമം
2. തൊഴില്‍ കൂട്ടല്‍
3. ഭക്ഷ്യധാന്യം വിതരണം ചെയ്യല്‍
4. ഊര്‍ജമേഖലയുടെ വികസനം
5. ആരോഗ്യ മേഖലയുടെ കരുത്ത് കൂട്ടല്‍
6. ശുചിത്വ മേഖലയുടെ ശാക്തീകരണം

സംസ്ഥാനങ്ങള്‍ക്ക് ബജറ്റ് വിഹിതമായ 46,038 കോടി നല്‍കി
ജിഎസ്ടി നഷ്ടപരിഹാരമായി നല്‍കിയത് 12,390 കോടി
ഓവര്‍ ഡ്രാഫ്റ്റ് പരിധി 14ല്‍ നിന്ന് 21 ശതമാനമായി ഉയര്‍ത്തി

Most Popular

Recent Comments