0

നാലാംഘട്ട ലോക്ക് ഡൗണിലെ ഇളവുകളെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം ഇന്നുണ്ടായേക്കും. നിലവിലെ മൂന്നാംഘട്ട ലോക്ക് ഡൗണ്‍ നാളെ അവസാനിക്കും.

പുതിയ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചാല്‍ നടപ്പാക്കേണ്ട കാര്യങ്ങളെ കുറിച്ച് ഇന്നലെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനങ്ങള്‍ നല്‍കിയ നിര്‍ദേശങ്ങളും ആവശ്യങ്ങളും ചര്‍ച്ചയായി.

കോവിഡ് വ്യാപനം അതിവേഗത്തില്‍ മുന്നേറുന്ന സാഹചര്യത്തിലാണ് ലോക്ക് നീട്ടുന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ചിന്തിക്കുന്നത്. നിരവധി സംസ്ഥാനങ്ങളും ഈ ആവശ്യക്കാരാണ്. ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 85,000 കടന്നിരിക്കുകയാണ്. അതിനാല്‍ ഇളവുകളോടൊപ്പം രോഗവ്യാപന നിയന്ത്രണങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും.