ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ബദരീനാഥ് ക്ഷേത്രം തുറന്നു. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ക്ഷേത്രം തുറന്നത്. പൂജാരിമാര്‍ അടക്കം ആകെ ഉണ്ടായിരുന്നത് 27 പേര്‍ മാത്രം.
ക്ഷേത്രത്തില്‍ ആദ്യ പൂജ നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടിയാണ്. ആദ്യ പൂജക്കായി അദ്ദേഹം ബുക്ക് ചെയ്തിരുന്നു. പ്രധാന പൂജാരിയായ കണ്ണൂര്‍ ചെറുതാഴം ചന്ദ്രമന ഈശ്വര്‍ പ്രസാദിനെ ലക്‌നൗ വരെ കര്‍ണാടക സര്‍ക്കാര്‍ എത്തിച്ചു. അവിടെ നിന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയച്ചുകൊടുത്ത ഹെലികോപ്ടറിലാണ് പൂജാരിയെ ഡെറാഡൂണില്‍ എത്തിച്ചത്. ഭക്തര്‍ക്ക് ദര്‍ശനം നല്‍കാതെ ആദ്യമായാണ് ബദരീനാഥ് ക്ഷേത്രം നട തുറക്കുന്നത്.