കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് നിരാശാജനകം ആണെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. രാജ്യത്തിന്റെ സമ്പദ്ഘടനക്ക് ഉത്തേജനം നല്‍കുന്ന പ്രഖ്യാപനങ്ങളൊന്നും ഇല്ല. അധികമായി നല്‍കുന്നത് 20,000 കോടി രൂപ മാത്രമാണ്.
ഇപ്പോള്‍ പ്രഖ്യാപിച്ചതില്‍ പലതും നിലവിലുള്ളവയാണ്. അവശ്യ സാധന നിയമത്തില്‍ ഭേദഗതി വരുത്താനുള്ള തീരുമാനം കര്‍ഷകന് വിനയായി തീരും.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണ്. കോവിഡ് പ്രതിരോധം മൂന്ന് മാസം കൂടി എടുത്താല്‍ സമ്പദ് വ്യവസ്ഥയില്‍ 10.1 ശതമാനം കുറവ് വരും. ഗിഫ്റ്റ് പഠനം ഭയാനകമായ തകര്‍ച്ചയാണ് സൂചിപ്പിക്കുന്നത്. 33455 കോടി രൂപയുടെ ഇടിവുണ്ടാകും ജിഡിപിയില്‍. ജിഎസ്ടിയില്‍ 19,816 കോടിയും കുറവ് വരും. കേന്ദ്രസര്‍ക്കാര്‍ നല്‍കേണ്ട 15,000 കോടി കിട്ടിയില്ലെങ്കില്‍ ആഘാതം കൂടുമെന്നും തോമസ് ഐസക്ക് പറഞ്ഞു.