ഇടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുടറന്നു. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ കെ സുധീര്‍ നമ്പൂതിരി നട തുറന്നു ദീപം തെളിച്ചു.
ദേവസ്വം ജീവനക്കാരും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും മാത്രമാണ് ഉണ്ടായിരുന്നത്. 19 വരെ പതിവ് പൂജകള്‍ ഉണ്ടാകും. ഓണ്‍ലൈന്‍ വഴി വഴിപാടുകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു.