സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി. ആര്‍ക്കും രോഗമുക്തിയില്ല. കൂടുതല്‍ രോഗികള്‍ ഇപ്പോള്‍ വയനാട്ടിലെന്നും മുഖ്യമന്ത്രി
7 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍
3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
4 പേര്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്നവര്‍
2 പേര്‍ മുംബായില്‍ നിന്ന് വന്നവര്‍
വയനാട് – 5
മലപ്പുറം – 4
കോഴിക്കോട് -2, ആലപ്പുഴ -2
കാസര്‍കോട്, കൊല്ലം, പാലക്കാട് — ഒന്ന് വീതം
ഇതുവരെ രോഗം വന്നവരില്‍ 70 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
സമ്പര്‍ക്കത്തിലൂടെ രോഗം വന്നത് 187 പേര്‍
ഹോട്ട്‌സ്‌പോട്ടുകള്‍ -16
വീട്ടില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍ നിര്‍ബന്ധമായും പുറത്തിറങ്ങാന്‍ പാടില്ല. നിരീക്ഷിക്കാന്‍ പൊലീസിന്റെ മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ്
ശനിയാഴ്ചകളിലെ സര്‍ക്കാര്‍ ഓഫീസ് അവധി മാറ്റേണ്ടിവരും. നാളെ അവധിയായിരിക്കും.
ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തന്നെയായിരിക്കും
കൂട്ടംകൂടല്‍ ഒരു കാരണവശാലും അംഗീകരിക്കില്ല.
ചിലയിടങ്ങളില്‍ കൂട്ടംകൂടാനുള്ള പ്രവണത കൂടുന്നതായി കാണുന്നു.
ഉത്സവം നടത്താനോ ആരാധനാലയങ്ങളിലെ കൂട്ട പ്രാര്‍ഥനയോ നടത്താന്‍ പാടില്ല
പ്രതിരോധ പ്രവര്‍ത്തനത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസുകാര്‍ തുടങ്ങിയവര്‍ വിശ്രമ രഹിതമായാണ് പ്രവര്‍ത്തിക്കുന്നത്. ിവരുടെ വിശ്രമം ഉറപ്പാക്കാനാവണം
വാര്‍ഡ് തല സമിതി പ്രവര്‍ത്തനം മുടങ്ങരുത്. ജോലിയില്‍ ഉള്ളവര്‍ക്ക് മടുപ്പുണ്ടാകുമ്പോള്‍ പുതിയ ടീമിനെ നിയോഗിക്കണം.പകരം വളണ്ടിയര്‍മാരുടെ ടീമിനെ ഒരുക്കി നിര്‍ത്തണം
ബ്യൂട്ടി പാര്‍ലറുകളും ബാര്‍ബര്‍ ഷോപ്പുകളും ശുചിയാക്കാന്‍ അനുമതി
കോവിഡ് സാമ്പത്തികാഘാത കമ്മിറ്റി റിപ്പോര്‍ട്ട് കിട്ടി
35,685 കോടി രൂപയുടെ വരുമാന നഷ്ടം കണക്കാക്കുന്നു
8 സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ സര്‍വീസ് നടത്താന്‍ റെയില്‍വെ അനുമതി
ആശുപത്രികളിലെ ഒപി കൗണ്ടറുകളില്‍ തിരക്ക് വര്‍ധിച്ചു. ഓണ്‍ലൈന്‍ വഴി തിരക്ക് നിയന്ത്രിക്കാനാവുമോ എന്ന് പരിശോധിക്കും
പൊതുഗതാഗതം ആരംഭിക്കുമ്പോള്‍ മാത്രമേ ജലഗതാഗതവും തുടങ്ങാനാവുകയുള്ളൂ