എതിര്‍ത്ത് ഉമ്മന്‍ചാണ്ടിയും

0

സംസ്ഥാനത്ത് ബാറുകളുടെ കൗണ്ടറുകള്‍ വഴി മദ്യം വില്‍ക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും. നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും സര്‍ക്കാരിനെ എതിര്‍ത്തിരുന്നു.

സര്‍ക്കാര്‍ തീരുമാനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പൊതുമേഖലയിലെ മദ്യവില്‍പ്പനയെ അട്ടിമറിക്കുന്നതാണ് സര്‍ക്കാര്‍ നയം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സ്വകാര്യ ബാറുടമകളെ സഹായിക്കുന്ന ഒരു തീരുമാനവും എടുത്തിട്ടില്ല.

വാളയാറില്‍ പ്രതിഷേധിച്ച ജനപ്രതിനിധികളെ നടക്കുന്നത് എന്താണെന്ന് ജനം തീരുമാനിക്കും. കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്കെതിരെ നടക്കുന്ന പെയ്ഡ് സൈബര്‍ ആക്രമണത്തെ അപലപിക്കുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.