കാര്‍ഷിക മേഖലയ്ക്ക് വമ്പന്‍ പ്രഖ്യാപനങ്ങള്‍

0

ആതമനിര്‍ഭര്‍ ഭാരത് അഭിയാന്‍ ലക്ഷ്യം വെക്കുന്നത് രാജ്യത്തിന്റെ സ്വാശ്രയത്വത്തിന്. ഇതിന് ആദ്യം വേണ്ടത് അടിസ്ഥാന സൗകര്യ വികസനവും കാര്‍ഷിക മേഖലയുടെ ഉന്നമനവും ആണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് മൂന്നാം ദിനം വിശദീകരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കാര്‍ഷിക മേഖലയുടെ ഉന്നമനമാണ് ഇന്ന് ലക്ഷ്യമിടുന്നത്.

മൂന്നാം ദിനത്തില്‍ 11 പദ്ധതികളാണ് പ്രഖ്യാപിക്കുന്നത്.
8 എണ്ണം രാജ്യത്തിന്റെ അടിസ്ഥാന വികസനത്തിന്

3 എണ്ണം ഭരണ രംഗത്തെ കാര്യക്ഷമതയ്ക്ക് ഊന്നല്‍ നല്‍കാന്‍

കര്‍ഷക ക്ഷേമത്തിന് മുന്തിയ പ്രാധാന്യം

കാര്‍ഷിക മേഖലയുടെ അടിസ്ഥാന വികസനത്തിന് 1 ലക്ഷം കോടി രൂപ

കാര്‍ഷികോത്പ്പന്നങ്ങളുടെ സംഭരണം

കൂടുതല്‍ കോള്‍ഡ് ചെയിന്‍ സ്ഥാപിക്കല്‍

പിഎം കിസാന്‍ ഫണ്ട് വഴി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 18700 കോടി രൂപ കൈമാറി. പിഎം ഫസല്‍ ഭീമ യോജന പദ്ധതി വഴി 6400 കോടി രൂപ നല്‍കി

സൂക്ഷ്മ ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റുകള്‍ക്കായി 10,000 കോടി രൂപ

ലക്ഷ്യം അസംഘടിത മേഖലയിലെ രണ്ട് ലക്ഷം സംരംഭങ്ങള്‍

സഹകരണ സംഘങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍, മറ്റ് സംരംഭങ്ങള്‍ എന്നിവക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ തുക വിനിയോഗിക്കും

യുപിയിലെ മാങ്ങ, ആന്ധ്രയിലെ മുളക്, തമിഴ്‌നാട്ടിലെ മരച്ചീനി തുടങ്ങിയ വിളകളുടെ കയറ്റുമതിക്ക് സഹായം. ഇവയെ ആഗോള ബ്രാന്റുകളാക്കാന്‍ നടപടി.

മത്സ്യബന്ധന മേഖലക്ക് 20,000 കോടിയുടെ പദ്ധതി

70 ലക്ഷം ടണ്‍ മത്സ്യ ഉല്‍പ്പാദനം ലക്ഷ്യം

മൃഗരോഗങ്ങള്‍ തടയാന്‍ 13,343 കോടിയുടെ പദ്ധതി

53 കോടി വളര്‍ത്തു മൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍. വാക്‌സിനേഷന്‍ 100 ശതമാനമാക്കും

ക്ഷീരോത്പ്പാദന രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് 15,000 കോടി രൂപ

ഔഷധ സസ്യ കൃഷിക്ക് 4000 കോടി രൂപ

ലക്ഷ്യം 5000 കോടി രൂപയുടെ അധിക വരുമാനം
ഗംഗാ നദിയുടെ ഇരു കരകളിലുമായി 800 ഹെക്ടര്‍ ഭൂമിയില്‍ ഔഷധ ഇടനാഴി
10 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ ഔഷധ സസ്യ കൃഷി

ഭക്ഷ്യവസ്തുക്കള്‍ വിപണിയിലെത്തിക്കാന്‍ ഗതാഗതത്തിന് 50 ശതമാനം സബ്‌സിഡി
വിളകള്‍ സംഭരിക്കാനുള്ള ചിലവിന്റെ 50 ശതമാനം സബ്‌സിഡി. ഇതിനായി 500 കോടി രൂപ

തേനീച്ച വളര്‍ത്തലിന് 500 കോടി രൂപ

2 ലക്ഷം പേര്‍ക്ക് ഗുണം ലഭിക്കും

എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്ടില്‍ ഭേദഗതി

നടപടി ഭക്ഷ്യക്ഷാമം, പ്രകൃതി ക്ഷോഭം, ദേശീയ ദുരന്തം എന്നിവയുണ്ടാകുമ്പോള്‍ മാത്രം

കര്‍ഷകര്‍ക്ക് ആര്‍ക്കൊക്കെ വിളകള്‍ വില്‍ക്കാമെന്നതിന് പുതിയ നിയമം

ഉയര്‍ന്ന വില നല്‍കുന്നവര്‍ക്ക് വിള നല്‍കാന്‍ കര്‍ഷകര്‍ക്ക് സഹായം

കൃഷി ആരംഭിക്കുമ്പോള്‍ തന്നെ വിലയെത്രയെന്ന് അറിയാന്‍ അവസരം

കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കും

വിപണന ശൃംഘലയുടെ എല്ലാ കണ്ണികളുമായും ബന്ധപ്പെടാന്‍ കര്‍ഷകര്‍ക്ക് അവസരം