ടീച്ചറെ വാഴ്ത്തി തരൂരും

0

കേരള ആരോഗ്യമന്ത്രി കെ കെ ശൈലജയെ വാഴ്ത്തി ശശി തരൂര്‍ എംപിയും. ബ്രിട്ടീഷ് മാധ്യമമായ ദി ഗാര്‍ഡിയനില്‍ വന്ന മന്ത്രിയെ കുറിച്ചുള്ള ലേഖനം പങ്കുവെച്ചാണ് തരൂരിന്റെ പ്രശംസ. കോവിഡ് കാലത്ത് ഏറ്റവും ഫലപ്രദമായ പ്രവര്‍ത്തനമാണ് ആരോഗ്യമന്ത്രി നടത്തിയതെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

റോക്ക് സ്റ്റാര്‍ എന്നാണ് ദി ഗാര്‍ഡിയന്‍ ശൈലജ ടീച്ചറെ വിശേഷിപ്പിച്ചത്. മന്ത്രിയും കേരള സമൂഹം ഒന്നാകെയും ഹീറോകളാണെന്ന് തരൂര്‍ വിശേഷിപ്പിച്ചു. പ്രമുഖ ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിസ്റ്റ് ലോറ സ്പിന്നിയാണ് ദി ഗാര്‍ഡിയനില്‍ ലേഖനം തയ്യാറാക്കിയത്.