‘കേരളത്തിലെ ഏകാധിപത്യ ശൈലിയല്ല കേന്ദ്രത്തില്‍’

0

കേരളത്തിലെ പോലെ ഏകാധിപത്യ ശൈലിയിലല്ല കേന്ദ്രസര്‍ക്കാരിലെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. കേരളത്തിലെ പോലെ മന്ത്രിമാര്‍ അറിയാതെ പ്രധാനമന്ത്രി വകുപ്പില്‍ തീരുമാനമെടുക്കാറില്ല. മന്ത്രിമാര്‍ക്ക് വകുപ്പുകളില്‍ പൂര്‍ണസ്വാതന്ത്ര്യമുണ്ട്. പിണറായി വിജയന്‍ മലര്‍ന്ന് കിടന്ന് തുപ്പരുതെന്നാണ് പറയാനുള്ളത്.

കേന്ദ്രമന്ത്രിയായിട്ടും വി മുരളീധരന്‍ കേന്ദ്രസര്‍ക്കാരിന്റെ പല തീരുമാനങ്ങളും അറിയുന്നില്ലെന്നാണ് തോന്നുന്നതെന്നായിരുന്നു പിണറായി വിജയന്റെ വാക്കുകള്‍. കേരളം ആവശ്യപ്പെട്ടാല്‍ ഗള്‍ഫില്‍ നിന്ന് കൂടുതല്‍ വിമാനസര്‍വീസ് ആരംഭിക്കാമെന്ന മുരളീധരന്റെ വാക്കുകള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കേന്ദ്ര മാനദണ്ഡ പ്രകാരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ കൂടുതല്‍ വിമാനസര്‍വീസ് നടത്തുമെന്നതില്‍ ഉറച്ചു നില്‍ക്കുന്നു. സംവിധാന കുറവില്ലെങ്കില്‍ പ്രവാസികളുടെ നിരീക്ഷണ കാലാവധി പകുതിയാക്കണമെന്ന വാശിയെന്തിനാണ്. പ്രധാനമന്ത്രിക്ക് നേരിട്ട് കത്തെഴുതുന്ന പിണറായി വിജയന്‍ ഉദ്യേഗസ്ഥ തലത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ കൂടി അറിയാന്‍ ശ്രമിക്കണം. ഇതറിഞ്ഞാല്‍ ഇത്തരം പ്രസ്താവനകള്‍ നടത്തില്ല. വാളയാറില്‍ പ്രവാസികളെ തടയുന്ന പോലെ വിമാനത്താവളങ്ങളില്‍ ഉണ്ടാകരുതെന്നും വി മുരളീധരന്‍ പറഞ്ഞു.