രാജ്യത്ത് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് നിരീക്ഷണത്തില്‍ ഇളവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേരള ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുപ്രകാരം നാട്ടിലെത്തുന്ന പ്രവാസികള്‍ 14 ദിവസത്തെ നിരീക്ഷണത്തിന് വിധേയരാകണം. ഏഴ് ദിവസത്തെ നിരീക്ഷണം മതിയെന്ന കേരള സര്‍ക്കാരിന്റെ വാദം തള്ളിയാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്ങ്മൂലം നടത്തിയത്. മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താനാവില്ലെന്ന നിലപാട് കേന്ദ്രം ആവര്‍ത്തിച്ചു.