ലോകബാങ്ക് സഹായം

0

ഇന്ത്യക്ക് ലോകബാങ്കിന്റെ കൈത്താങ്ങ്. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 100 കോടി ഡോളറിന്റെ സഹായമാണ് ലോകബാങ്ക് നല്‍കിയത്. സാമൂഹിക സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതികള്‍ക്കാണ് പണം ചെലവഴിക്കേണ്ടത്.

സാമൂഹിക സുരക്ഷ ഉറപ്പാക്കാന്‍ രാജ്യങ്ങള്‍ക്ക് നീക്കിവെച്ച 7500 കോടി ഡോളറിന്റെ സഹായത്തില്‍ നിന്നാണ് ഇന്ത്യക്ക് തുക നല്‍കുക. നേരത്തെ ആരോഗ്യ മേഖലയിലെ ഇടപെടലുകള്‍ക്കും 7500 കോടി രൂപ അനുവദിച്ചിരുന്നു. അന്നും 100 കോടി ഡോളര്‍ ഇന്ത്യക്ക് അനുവദിച്ചിരുന്നു.