കോവിഡ് മൂലമുള്ള മരണം മൂന്ന് ലക്ഷം കടന്നു. 3,00,385 പര്‍ മരിച്ചെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. അമേരിക്കയില്‍ തന്നെയാണ് മരണം കൂടുതല്‍. അമേരിക്കയില്‍ മരണം 85,463 പേര്‍ മരിച്ചു. ഇറ്റലിയില്‍ മരണം മുപ്പതിനായിരം കടന്നു.
കോവിഡ് രോഗാണുവിനെ പൂര്‍ണമായും നശിപ്പിക്കാന്‍ കഴിയില്ലെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നിറിയിപ്പ് ജനങ്ങളില്‍ ആശങ്ക കൂട്ടി. ജീവിതം ഇനി നിയന്ത്രിത സാഹചര്യത്തില്‍ മുന്നോട്ട് പോകേണ്ടിവരുന്നത് ഭാവിയെ എങ്ങനെ ബാധിക്കും എന്ന ഉത്കണ്ഠയാണ് കൂടുതല്‍ പേര്‍ക്കും. അമേരിക്കക്ക് പിന്നാലെ റഷ്യയിലും ബ്രസീലിലും മരണം കൂടുകയാണ്. ഇന്ത്യയില്‍ മരണം 2649 ആയി ഉയര്‍ന്നിട്ടുണ്ട്. രോഗികളുടെ എണ്ണം 80,000 കടന്നു.