ചെറുകിട വ്യവസായങ്ങള്‍ക്ക് ആനുകൂല്യം

0

ലോക്ക് ഡൗണില്‍ തകര്‍ന്ന ചെറുകിട വ്യവസായികളെ സഹായിക്കാന്‍ പദ്ധതികളുമായി സംസ്ഥാന സര്‍ക്കാരും. സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ഇതിലൂടെ 3431 കോടി രൂപയുടെ സഹായം വ്യവസായങ്ങള്‍ക്ക് ലഭിക്കും. കോവിഡ് 19 പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പാക്കേജിന് രൂപം നല്‍കിയത്.

എംഎസ്എംഇകള്‍ക്കുള്ള അധിക വായ്പക്ക് പലിശ ഇളവും മാര്‍ജിന്‍ മണിയും അനുവദിക്കും. കെഎസ്‌ഐഡിസിയും കിന്‍ഫ്രയും വായ്പകുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കും. സംരംംഭങ്ങള്‍ക്ക് വായ്പാ പലിശ തിരിച്ചടവിന് ആറ് മാസം സമയം നല്‍കും. വ്യവസായ പാര്‍ക്കുകളിലെ സ്ഥമെടുപ്പിന്റെ പാട്ട പ്രീമിയം കുറയ്ക്കും. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പിന്നോക്ക് വിഭാഗക്കാര്‍ക്കും 25 ശതമാനം മാര്‍ജിന്‍ മണി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.