രാഷ്ട്രീയം കളിക്കേണ്ട സമയമല്ലിതെന്നും മഹാമാരിയെ പ്രതിരോധിക്കലാണ് എല്ലാവരുടേയും ഉത്തരവാദിത്തമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വാളയാറില്‍ ഉണ്ടായത് ഒഴിവാക്കേണ്ടതായിരുന്നു. ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടവര്‍ അങ്ങനെ തന്നെ പെരുമാറേണ്ടതായിരുന്നു.
രോഗം സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായ എല്ലാവരും ക്വാറന്റീനില്‍ പോകണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇതുപ്രകാരമാണ് ജനപ്രതിനിധികളും ക്വാറന്റീനില്‍ പോകേണ്ട സ്ഥിതിയുണ്ടായത്. രാഷ്ട്രീയം കളിക്കേണ്ട സമയമല്ല ഇതെന്ന് വീണ്ടും ഓര്‍മിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.