HomeKeralaമാസ്‌ക്കില്ലാത്ത ജീവിതം അസാധ്യം; 26 രോഗികള്‍ കൂടി

മാസ്‌ക്കില്ലാത്ത ജീവിതം അസാധ്യം; 26 രോഗികള്‍ കൂടി

മാസ്‌ക്കില്ലാത്ത ജീവിതം അസാധ്യം അസാധ്യമാകുന്ന കാലമാണിതെന്ന് മുഖ്യമന്ത്രി. നിലവിലെ സാഹചര്യം ഒരുപാട് കാലം തുടരേണ്ട സ്ഥിതിയാണ്. മാസ്‌ക്ക് ജീവിതത്തിന്റെ ഭാഗമാണിനി. സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. ഏഴുപേര്‍ വിദേശത്ത് നിന്ന് വന്നവരും 14 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. മൂന്ന് പേര്‍ ഇന്ന് രോഗമുക്തി നേടി.

ഇന്നത്തെ രോഗികള്‍ കാസര്‍കോട് -10, മലപ്പുറം -5, പാലക്കാട്, വയനാട്-3 പേര്‍ വീതം, കണ്ണൂര്‍-2, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് – ഒന്ന് വീതം

ഹോട്ട് സ്‌പോട്ടുകള്‍ നിലവില്‍ 15 എണ്ണം മാത്രം

ജനങ്ങള്‍ ജീവിത ശൈലി മാറ്റണം. മാസ്‌ക്ക് പൊതു ജീവിതത്തിന്റെ ഭാഗമാക്കണം.

തിക്കും തിരക്കും ഉണ്ടാകാത്ത വിധം കട്ടവട സ്ഥാപനങ്ങളിലും ഗതാഗത സൗകര്യങ്ങളിലും ചന്തകളിലും ക്രമീകരണം വേണം

അത്യാവശ്യ യാത്രകളും കൂടിച്ചേരലുകളും മാത്രം നടത്തണം, ആളുകളുടെ എണ്ണം ക്രമീകരിക്കണം

ഭക്ഷണശാലകളും ഷോപ്പിങ് സെന്ററുകളും മുന്‍കൂട്ടി സമയം നിശ്ചയിച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കണം

Most Popular

Recent Comments