‘മദ്യത്തില്‍ അഴിമതി’

0

ചില്ലറ മദ്യവില്‍പ്പന പൂര്‍ണമായും സ്വകാര്യമേഖലക്ക് തീറെഴുതി കൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡിന്റെ മറവില്‍ ചില്ലറ മദ്യവില്‍പ്പന സ്വകാര്യ മേഖലക്ക് മാറ്റുന്നത് വന്‍ അഴിമതിയാണ്. മദ്യവിതരണ മേഖല സ്വകാര്യവത്ക്കരിക്കുന്ന ഓര്‍ഡിനന്‍സ് ഉടന്‍ പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ബാറുകളിലെ ചില്ലറ മദ്യ വില്‍പ്പനശാലക്ക് ലൈസന്‍സ് ഫീസ് അടക്കേണ്ടതില്ല. ഇത് അഴിമതിയാണ്. ബാര്‍ മുതലാളിമാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കുത്തകയായിരുന്ന മദ്യവില്‍പ്പന സ്വകാര്യമേഖലക്ക് നല്‍കുന്നത് ബീവറേജസ് കോര്‍പ്പറേഷന്റെ അന്ത്യത്തിലേക്ക് എത്തിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.