പാക്കേജ് സ്വാഗതാര്‍ഹമാണെങ്കിലും സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിക്കാത്തത് ഖേദകരമാണെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. ഒരു വര്‍ഷത്തേക്ക് കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം. സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി വേണം. രാജ്യത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും 7500 രൂപ വീതം നല്‍കണമെന്നും ഐസക്ക് ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ സാമ്പത്തിക ഉണര്‍വിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച പാക്കേജിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. സാമ്പത്തിക പാക്കേജ് ജനങ്ങളുടെ ജീവിതത്തെ സഹായിക്കുമെന്നാണ് കരുതുന്നതെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
സാമ്പത്തിക പാക്കേജിനെ സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു.