കോവിഡ് ജാഗ്രതയുടെ സാഹചര്യത്തില്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ മൂല്യനിര്‍ണ്ണയം വീടുകളില്‍ നടത്താന്‍ അധ്യാപകര്‍ക്ക് സൗകര്യം ഒരുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബുധനാഴ്ച മുതല്‍ തുടങ്ങുന്ന മൂല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ രോഗഭിതി സൃഷ്ടിക്കുന്നതാണ്. ക്യാമ്പുകള്‍ തുടങ്ങാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സിബിഎസ്ഇ പരീക്ഷാ പേപ്പറുകളുടെ മൂല്യനിര്‍ണ്ണത്തിന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ കേരളം മാതൃകയാക്കുകയാണ് വേണ്ടത്. ഉത്തരക്കടലാസുകള്‍ അധ്യാപകരുടെ വീടുകളിലെത്തിച്ചാണ് മൂല്യനിര്‍ണ്ണയം നടത്തുന്നത്. ഉത്തരക്കടലാസുകള്‍ സുരക്ഷിതമായി അധ്യാപകരുടെ വീടുകളിലെത്തിച്ച് അവിടെവച്ച് മൂല്യനിര്‍ണ്ണയം നടത്തി അധ്യാപകരില്‍ നിന്ന് തിരിച്ചെടുക്കാനുള്ള സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കേണ്ടതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.