സ്വയംപര്യാപ്ത ഭാരതം; 20 ലക്ഷം കോടിയുടെ പാക്കേജ്

0

ലോക്ക് ഡൗണ്‍ നീട്ടുന്നതിനെ കുറിച്ച്

മെയ് 18ന് മുന്‍പ് അറിയിക്കും

കോവിഡില്‍ തകര്‍ന്ന രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ ഉണര്‍വിനും ജനങ്ങളുടെ ദുരിതമകറ്റാനും വന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 20 ലക്ഷം കോടി രൂപയുടെ പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ആത്മ നിര്‍ഭര്‍ ഭാരത് എന്ന പേരിലാണ് പാക്കേജ് പ്രഖ്യാപിച്ചത്.

ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 10 ശതമാനമായ തുകയാണ് സാമ്പത്തിക പാക്കേജിനായി നീക്കിവെക്കുന്നത്. സമസ്ത മേഖലകള്‍ക്കും ഉത്തേജനം പകരാനാണ് പാക്കേജ് കൊണ്ട് ഉദ്ദേശിക്കുന്നത്. പാക്കേജിന്റെ വിശദാംശങ്ങള്‍ നാളെ ധനമന്ത്രി നിര്‍മല സീതാരാമന്‍ വിവരിക്കും.

ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതികളാണ് നാം ഉദ്ദേശിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ നാം നിര്‍മിക്കും. വിതരണ ശൃംഖലകള്‍ ആധുനീകരിക്കും. ലോകത്തിന്റെ സ്ഥിതിയാകെ മാറി. ധനസ്ഥിതിയില്‍ നിന്ന് മനുഷ്യ കേന്ദ്രീകൃതമായി മാറിയെന്നും പ്രധാനമന്ത്രി രാജ്യത്തോടായി പറഞ്ഞു.