ലോക്ക് ഡൗണ്‍ നീട്ടുന്നതിനെ കുറിച്ച്
മെയ് 18ന് മുന്‍പ് അറിയിക്കും
ഒരു വൈറസ് ലോകത്തെ മുട്ടുകുത്തിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാനവികത നേരിടുന്ന വെല്ലുവിളിയാണ് കോവിഡ്. നമ്മള്‍ പോരാട്ടം തുടങ്ങിയിട്ട് നാലു മാസം പിന്നിട്ടു. ഇതുവരെ വിജയമാണ്. ഈ പോരാട്ടത്തില്‍ നാം തോല്‍ക്കില്ല. ഉറ്റവര്‍ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങളോടും അനുശോചനം അറിയിക്കുന്നു.
ഈ യുദ്ധം രാജ്യം തുടരും. നാം തോല്‍ക്കില്ല. ലോകത്തെ തകിടം മറിച്ചിരിക്കുകയാണ് ഒരു വൈറസ്. ഇങ്ങനെ ഒരു സാഹചര്യം ലോകത്തുണ്ടായിട്ടില്ല. ഇന്ത്യയേക്കാള്‍ പരിതാപകരമാണ് ലോകത്തിന്റെ സ്ഥിതി. ഈ പോരാട്ടം നമുക്ക് പുതിയ അവസരം നല്‍കും. സ്വയം പ്രതിരോധിക്കുന്ന ഇന്ത്യയെ നമുക്ക് സൃഷ്ടിക്കാനാകും. ലോകത്തിന്റെ പ്രതീക്ഷയാണ് ഇന്ത്യയിന്ന്.
ലോകത്താകെ ജനങ്ങളുടെ ജീവിതം താറുമാറായിരിക്കുകയാണ്. പക്ഷേ നമ്മള്‍ തളരരുത്, ക്ഷീണിക്കരുത്, തോല്‍ക്കരുത്. അത് മനുഷ്യര്‍ക്ക് ഭൂഷണമല്ല. സധൈര്യം നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. മികച്ച ലക്ഷ്യമായിരിക്കണം നമ്മുടെ മുന്നില്‍ ഉണ്ടാകേണ്ടത്.
ഈ നൂറ്റാണ്ട് ഇന്ത്യുടേതാണ് എന്നാണ് കരുതുന്നത്. ലോകം നമ്മളെ പ്രതീക്ഷയോടെ കാണുന്നു. ആത്മനിര്‍ഭരമായ ഭാരതമാണ് ലോകത്തിനുളള ഉത്തരം.
കോവിഡ് രോഗം വ്യാപിക്കുമ്പോള്‍ ഇന്ത്യ പിപിഇ കിറ്റുകള്‍ ഉല്‍പ്പാദിപ്പിച്ചിരുന്നില്ല. എന്‍95 മാസ്‌ക്കുകളും നാമമാത്രം മാത്രം. ഇന്ന് പ്രതിദിനം രണ്ട് ലക്ഷത്തിലേറെ പിപിഇ കിറ്റുകളും എന്95 മാസ്‌ക്കുകളും നാം ഉല്‍പ്പാദിപ്പിക്കുന്നു.