തിരുവല്ലയിലെ കോണ്‍വെന്റിലെ കിണറ്റില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കി ഉത്തരവ്. ജോമോന്‍ പുത്തന്‍പുരക്കലിന്റെ പരാതിയിലാണ് ഡിജിപി സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടത്. സിസ്റ്റര്‍ അഭയ കിണറ്റില്‍ മരിച്ചു കിടന്ന സംഭവത്തിലും ജോമോന്‍ പുത്തന്‍പുരക്കലായിരുന്നു പരാതിക്കാരന്‍.
ഈ മാസം ഏഴിനാണ് തിരുവല്ല പാലിയേക്കര ബസേലിയന്‍ കോണ്‍വന്റിലെ കിണറ്റില്‍ ദിവ്യ പി ജോണിനെ മരിച്ച നിലയില്‍ കണ്ടത്. ഇവിടെ കന്യാസ്ത്രീ പഠന വിദ്യാര്‍ഥിനി ആയിരുന്നു.